Kerala Police|കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ചു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ അറസ്റ്റിൽ

Web Desk   | Asianet News
Published : Nov 11, 2021, 12:32 PM ISTUpdated : Nov 11, 2021, 12:46 PM IST
Kerala Police|കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ചു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ  അറസ്റ്റിൽ

Synopsis

അതിക്രമം ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് , സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്

ഇടുക്കി: കരിങ്കുന്നത്ത് (karimkunnam)വീട്ടമ്മയെ(hous wife) കയറിപിടിച്ച എസ് ഐ അറസ്റ്റിൽ(arrest). സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം

അതിക്രമം ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്  സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവസമയം പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ മദ്യലഹരിയിലായിരുന്നോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആട് പച്ചില തിന്നുംപോലെ ജലീൽ', നിയമ പോരാട്ടം തുടങ്ങി സന്ദീപ് വാര്യർ; മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വക്കീൽ നോട്ടീസയച്ചു
ശബരിമല സ്വർണക്കൊള്ള: എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് ചെന്നിത്തല