സ്ത്രീധന പീഡനക്കേസുകൾ പരി​ഗണിക്കാൻ പ്രത്യേക കോടതി പരി​ഗണനയിലെന്ന് മുഖ്യമന്ത്രി

Published : Jul 28, 2021, 10:15 AM IST
സ്ത്രീധന പീഡനക്കേസുകൾ പരി​ഗണിക്കാൻ പ്രത്യേക കോടതി പരി​ഗണനയിലെന്ന് മുഖ്യമന്ത്രി

Synopsis

2011- മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 100 സ്ത്രീധന പീഡനമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.  2016- 21 കാലഘട്ടത്തിൽ 54 പേരും 2021-ൽ ആറും സ്ത്രീധനപീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

തിരുവനന്തപുരം: സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ സഹായിക്കും. ഇക്കാര്യം ചീഫ് ജസ്റ്റിസുമായി അഡ്വക്കറ്റ് ജനറൽ ഇതിനോടകം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിനും അനുകൂലനിലപാടാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

2011- മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 100 സ്ത്രീധന പീഡനമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.  2016- 21 കാലഘട്ടത്തിൽ 54 പേരും
2021-ൽ ആറും സ്ത്രീധനപീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നടപടികളെടുക്കാനും നിയമ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനും ആലോചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

സ്ത്രീധന ദുരാചാരത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. സമൂഹത്തിൽ രൂപപ്പെട്ട തെറ്റായ രീതിക്കെതിരെ ഗാന്ധിയൻ രീതിയിൽ ഉപവാസം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ഗാന്ധിയൻ ഇടപെടലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ