
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.
യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനം പരിപാടിയിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവർത്തകരാണ് വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പിൽ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. എന്നാൽ എംപി വേദിയിൽ നിന്ന് പോയതിന് പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam