സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് പരാതി; കെഎം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന

Published : Dec 02, 2025, 01:39 PM IST
KM Shajahan

Synopsis

ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പരിശോധന നടക്കുന്നത്. പൊലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് അകത്ത് കടക്കുകയായിരുന്നു. കോടതിയുടെ സേർച്ച്‌ വാറണ്ടിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം.

തിരുവനന്തപുരം: യു ട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന. ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പരിശോധന നടക്കുന്നത്. പൊലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് അകത്ത് കടക്കുകയായിരുന്നു. കോടതിയുടെ സേർച്ച്‌ വാറണ്ടിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കെഎം ഷാജഹാൻ നടത്തുന്ന പ്രതിപക്ഷം യു ട്യൂബിലൂടെ എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി എന്നതാണ് കേസ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാൻ്റെ വീഡിയോയുടെ ഉള്ളടക്കം. ഇതിനെതിരെ ശ്രീജിത്ത് നൽകിയ പരാതിയിലാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തുന്നത്. നിലവിൽ പരിശോധന തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം
ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ