തമ്പാനൂരില്‍ പിടിയിലായ ശ്രീലങ്കന്‍ സ്വദേശി മനോരോഗിയെന്ന് സംശയം

Published : May 05, 2019, 02:02 PM IST
തമ്പാനൂരില്‍ പിടിയിലായ ശ്രീലങ്കന്‍ സ്വദേശി മനോരോഗിയെന്ന് സംശയം

Synopsis

മലൂക്ക് എങ്ങനെ കേരളത്തിലെത്തിയെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയ ശ്രീലങ്കന്‍ സ്വദേശി മനോരോഗിയെന്ന് സംശയം. ചോദ്യം ചെയ്യല്ലില്‍  പരസ്പര വിരുദ്ധമായ മൊഴികളാണ് മലൂക്ക് ജൂത്ത് മിൽക്കന്‍ നല്‍കുന്നതെന്നും യുവാവിന്‍റെ സിംഹളഭാഷ ചോദ്യം ചെയ്യല്ലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന-കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ തമിഴ്നാട് ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യാന്‍ എത്തിയിരുന്നു. മലൂക്ക് എങ്ങനെ കേരളത്തിലെത്തിയെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി', കവടിയാറിൽ കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം
ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം