പിബി അം​ഗത്വം ഒഴിയുമെന്ന് എസ്.ആ‍ർ.പി: പിണറായിക്ക് ഇളവ് നൽകും

Published : Mar 22, 2022, 12:19 PM IST
പിബി അം​ഗത്വം ഒഴിയുമെന്ന് എസ്.ആ‍ർ.പി: പിണറായിക്ക് ഇളവ് നൽകും

Synopsis

 കണ്ണൂരിൽ സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ്.ആർ.പി. 

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺ​ഗ്രസോടെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്നും താൻ ഒഴിയുമെന്ന് മുതി‍ർന്ന സിപിഎം നേതാവ് എസ്.രാമചന്ദ്രൻപിള്ള. 75 വയസ്സിന് മുകളിലുള്ളവ‍ർ സിപിഎം പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം പിബി അം​ഗത്വം ഒഴിയുമെന്ന കാര്യം പ്രഖ്യാപിച്ചത്. 75 വയസ്സ് പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം ഇളവ് നൽകുമെന്നും അദ്ദേഹം സിപിഎം പിബിയിൽ തുടരുമെന്നും എസ്.ആർ.പി വ്യക്തമാക്കി. കണ്ണൂരിൽ സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ്.ആർ.പി. 

കെ റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന പറഞ്ഞ എസ്.ആ‍ർ.പി കെ റയിലിന്റെ കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും എന്നാൽ പദ്ധതിയെക്കുറിച്ച് ചില രാഷ്ട്രീയ കക്ഷികൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പറഞ്ഞു. ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാൻ ശ്രമിക്കുമെന്നും രാഷ്ട്രീയ കക്ഷികളുടെ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. കോൺഗ്രസ് ഹിന്ദു രാജ്യം സൃഷ്ടിക്കാനുള്ള പ്രവർത്തനം നടത്തുന്നു.  ബിജെപിക്കെതിരായ ഒരു സമരത്തിലും പങ്കെടുക്കരുതെന്നാണ് കോൺഗ്രസിന്റെ തീരുമാനം. അതാണ് പാർട്ടി കോൺഗ്രസ് സെമിനാറിൽ നിന്ന് നേതാക്കളെ വിലക്കിയതിന് കാരണമെന്നും അദ്ദേഹം വിമ‍ർശിച്ചു.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്