ഇത്തവണയും എസ്എസ്എല്‍സി ചോദ്യക്കടലാസ് ബാങ്ക് ലോക്കറില്‍ തന്നെ സൂക്ഷിക്കും

By Web TeamFirst Published Feb 28, 2020, 11:12 AM IST
Highlights

എന്നാൽ  വേണ്ടത്ര സുരക്ഷ ഇക്കാര്യത്തിൽ പൊലീസിനു നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നതോടെയാണു പഴയ രീതി തന്നെ തുടരാൻ തീരുമാനമായത്. 

തിരുവനന്തപുരം: സുരക്ഷാപ്രശ്നങ്ങളെ മുൻനിർത്തി എസ്എസ്എൽസി പരീക്ഷ ചോദ്യക്കടലാസ് ബാങ്കോ ലോക്കറിലും ട്രഷറികളിലും സുരക്ഷിതമായി ഇത്തവണയും സൂക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും സിസിടിവി ക്യാമറകൾ സ്ഥാപിച്ച്  പൊലീസ് കാവലിൽ പ്രധാന സ്കൂളുകൾ കേന്ദ്രീകരിച്ചു സൂക്ഷിക്കാമെന്ന് ആദ്യഘട്ടത്തിൽ നിർദേശം വന്നിരുന്നു. എന്നാൽ  വേണ്ടത്ര സുരക്ഷ ഇക്കാര്യത്തിൽ പൊലീസിനു നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നതോടെയാണു പഴയ രീതി തന്നെ തുടരാൻ തീരുമാനമായത്. 

ബാങ്കുകളുടെ ലോക്കറിലും ട്രഷറിയിലും സൂക്ഷിക്കുന്ന ചോദ്യക്കടലാസുകൾ പരീക്ഷാ ദിനത്തിൽ രാവിലെ 6 മണിക്കു തന്നെ പുറത്തെടുത്തു പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കും. ചോദ്യക്കടലാസ് മാറിപ്പോകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയിലാണു വിദ്യാഭ്യാസ വകുപ്പ്. മാർച്ച് 10നാണ് എസ്എസ് എൽസി, പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ ആരംഭിക്കുന്നത്.  പരീക്ഷാ ടൈംടേബിൾ ഡിഎച്ച് എസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്
 

click me!