നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്, ഹര്‍ജി സമര്‍പ്പിച്ചു

Published : Dec 01, 2020, 09:09 PM IST
നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്, ഹര്‍ജി സമര്‍പ്പിച്ചു

Synopsis

വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു.  

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. 

വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു.  കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും അത് ഹൈക്കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി, 'ദേഹോപദ്രവം ഏൽപ്പിച്ചു'
'അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ പിഎംശ്രീ അതിലേക്ക് വലിച്ചെറിയണം'; നമുക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ഷാജി