
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇത്. സർവ്വേ നടത്തിയാണ് ഗുണനിലവാര പരിശോധനയുടെ വിവര ശേഖരണം നടത്തുക. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കുമെന്ന് സർക്കാർ അറിയിച്ചു.
ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം സജ്ജീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവരശേഖരണം നടത്തുന്നത്. സംസ്ഥാനത്താകെ ഏകദേശം 1,50,000 പേർ വിവരശേഖരണത്തിന്റെ ഭാഗമാകും.
ഹരിതകർമ്മസേന, കുടുംബശ്രീ എ ഡി എസ്, സി ഡി എസ്, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഓരോ വാർഡിലും രണ്ട് മുതൽ മൂന്ന് വരെ സംഘങ്ങളായാണ് വിവരശേഖരണം നടത്തുന്നത്. അതത് കേന്ദ്രങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണ പ്രവർത്തനങ്ങൾ നടക്കുക. ഹരിതമിത്രം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാത്ത വീടുകളേയും സ്ഥാപനങ്ങളേയും ചേർക്കുന്ന പരിപാടിയും ഇതോടൊപ്പം നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam