Latest Videos

സംസ്ഥാന സ്കൂൾ കലോത്സവ, കായികോത്സവ സമഗ്രകവറേജ് പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്

By Web TeamFirst Published Feb 3, 2021, 7:33 PM IST
Highlights

സംസ്ഥാനസ്കൂൾ കലോത്സവത്തിന്‍റെയും കായികോത്സവത്തിന്‍റെയും കവറേജിന്‍റെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രണ്ടിന്‍റെയും സമഗ്രകവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിനാണ്. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ മികച്ച ക്യാമറാമാനും ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന്.

തിരുവനന്തപുരം: അറുപതാമത് സംസ്ഥാനസ്കൂൾ കലോത്സവത്തിന്‍റെയും 63-ാമത് കായികോത്സവത്തിന്‍റെയും സമഗ്രകവറേജിനുള്ള പുരസ്കാരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. സംസ്ഥാന കലോത്സവത്തിലെ മികച്ച ക്യാമറാമാനുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ഗ്രേഡ് 1 ക്യാമറാമാൻ അഭിലാഷ് രാമചന്ദ്രനാണ്. രണ്ട് പെണ്ണുങ്ങൾ, ഋതുഗാനം എന്നീ സ്റ്റോറികൾക്ക് ക്യാമറ ചലിപ്പിച്ചതിനാണ് പുരസ്കാരം.

മികച്ച കവറേജിന് 25,000 രൂപയും ശിൽപവുമാണ് പുരസ്കാരം. മികച്ച ക്യാമറമാന് 20,000 രൂപയും ശിൽപവുമാണ് പുരസ്കാരം. 

ബാബു ജോസഫ്, വി വി പ്രഭാകരൻ, വി കെ ജനാർദ്ദനൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് കലോത്സവത്തിന്‍റെ പുരസ്കാരങ്ങൾ നിശ്ചയിച്ചത്. ജോൺ സാമുവൽ, രവി മേനോൻ, എ വിനോദ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് കായികോത്സവത്തിലെ അവാർഡുകൾ തീരുമാനിച്ചത്. അവാർഡ് വിതരണം 2021 ഫെബ്രുവരി 18 വ്യാഴാഴ്ച പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ ഓഡിറ്റോറിയത്തിൽ നടത്തുമെന്നും സർക്കാർ അറിയിച്ചു. 

മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെയാണ്:

 

click me!