നടന്‍ കൃഷ്ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു

Published : Feb 03, 2021, 06:08 PM ISTUpdated : Feb 03, 2021, 06:37 PM IST
നടന്‍ കൃഷ്ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു

Synopsis

പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ‌ നിന്നാണ് കൃഷ്ണകുമാർ അം​ഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു. 

തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ‌ നിന്നാണ് കൃഷ്ണകുമാർ അം​ഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു. അംഗത്വം നദ്ദയിൽ നിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അധികാര സ്ഥാനത്തു നിന്ന് മാറി നിൽക്കില്ല. ജന സേവനത്തിന് പദവികൾ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും  നേരത്തെ ജെ പി നദ്ദ പറഞ്ഞു. ശോഭാ സുരേന്ദ്രന് പാർട്ടി സംസ്ഥാനനേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ ജെ പി നദ്ദ നിഷേധിച്ചില്ല. ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടിരിക്കാമെന്നും, ബിജെപിയിൽ പക്ഷേ എല്ലാവർക്കും അവസരങ്ങളുണ്ടെന്നും പാർട്ടി വലിയ കുടുംബമാണെന്നും ജെ പി നദ്ദ പറഞ്ഞു. 

Read More: ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കും, ബിജെപിയിൽ ഗ്രൂപ്പില്ലെന്ന് ജെ പി നദ്ദ...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം തള്ളി മേയർ രാജേഷ്, ഫോറൻസിക് പരിശോധനക്കും റെഡി; നിയമപോരാട്ടമെന്നും വെല്ലുവിളി
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്കെട്ടുമായി അടൂർ പ്രകാശ്, മല്ലികാർജുൻ ഖാർഗയെ കണ്ടു; രാഹുൽ ഗാന്ധിയെ നാളെ കണ്ടേക്കും