എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‍സിക്ക് വിടണം, പ്രക്ഷോഭത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി

Published : Jun 09, 2022, 01:59 PM IST
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‍സിക്ക് വിടണം, പ്രക്ഷോഭത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി

Synopsis

ചില പ്രബല സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ (Welfare party) നിയമനം പിഎസ്‍സിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി (welfare party ). പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനവും പിഎസ്‍സിക്ക് വിടണം. എയ്ഡഡ് സ്കൂളുകളില്‍ തൊണ്ണൂറ്റി മൂവായിരത്തോളം അധ്യാപകരുളളതില്‍ 75 പേര്‍ മാത്രമേ എസ്‍സി-എസ്ടി വിഭാഗത്തില്‍ നിന്നുളളൂ. 180 എയ്ഡഡ് കോളജുകളില്‍ 49 പേരാണ് ഈ വിഭാഗങ്ങളില്‍ നിന്നുളളത്. മുസ്ളിം, ഈഴവ, ഒബിസി വിഭാഗങ്ങളുടെയും പ്രാതിനിധ്യം തുലോം കുറവാണ്. ഈ വിഷയത്തില്‍ എസ്എന്‍ഡിപിയുടെയും എംഇഎസിന്‍റെയും നിലപാട് സ്വാഗതാര്‍ഹമാണെങ്കിലും മറ്റ് ചില പ്രബല സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. 

എയ്‍ഡഡ് സ്കൂളുകളിലെ പിഎസ്‍സി നിയമനം; എതിര്‍ത്ത് എന്‍എസ്എസ്, എസ്എന്‍ഡിപിക്ക് പരോക്ഷ വിമര്‍ശനം

എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന  സിപിഎം മുതിര്‍ന്ന നേതാവ് എകെ ബാലന്റെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും ച‍ര്‍ച്ചയായത്. എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു എകെ ബാലന്റെ പ്രസ്താവന. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ല. മാനേജ്മെന്‍റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ലെന്നടക്കം ബാലൻ തുറന്നടിച്ചത് രാഷ്ട്രീയ ചര്‍ച്ചയായി. എൻഎസ് എസും സഭകളുമടക്കം പ്രതിഷേധ സ്വരമുയര്‍ത്തിയതോടെ മലക്കം മറിഞ്ഞ സിപിഎം, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് പിന്നാലെ തിരുത്തി. വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കുമെന്നും ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. 

എയ്ഡഡ് നിയമന വിവാദം: എകെ ബാലനെതിരെ സിറോ മലബാർ സഭ രംഗത്ത്

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്