കോഴിക്കോട് പയ്യാനക്കല്ലിൽ രണ്ട് വയസ്സുകാരനടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Published : Jan 26, 2023, 01:41 PM IST
കോഴിക്കോട് പയ്യാനക്കല്ലിൽ രണ്ട് വയസ്സുകാരനടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Synopsis

അംഗൻവാടിയിൽ പോയി മടങ്ങുകയായിരുന്ന രണ്ട് വയസ്സുകാരനും മാതാവിനുമാണ് തെരുവ് നായയുടെ കടിയേറ്റത്

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗൻവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി. 

അംഗൻവാടിയിൽ നിന്ന് രണ്ട് വയസ്സുളള മകൻ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് ജുബാരിയ. വഴിമധ്യേ ഇവരെ തെരുവ് നായ ആക്രമിച്ചു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതാണ് അബ്ദുൾ ഖയൂമും സുഹ്റയും. ഇവരെയും നായ കടിച്ചുകീറി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'