ഈടാക്കിയ പിഴ മാത്രം 36.15 ലക്ഷം രൂപ, മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടികൾ, തീരദേശ ജില്ലകളിൽ പരിശോധന

Published : Oct 24, 2026, 05:38 PM IST
illegal fishing boat carrying undersized fish seized at kozhikode harbour

Synopsis

മത്സ്യസമ്പത്തും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ചെറുമീൻ പിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. ഇതിനായി തീരദേശ ജില്ലകളിൽ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്യും. ഈ സാമ്പത്തിക വർഷം നിയമലംഘനം നടത്തിയ 54 യാനങ്ങളിൽ നിന്നായി 36.15 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ഭക്ഷ്യയോഗ്യവും വാണിജ്യപ്രാധാന്യമുള്ളതുമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ അനിയന്ത്രിതമായി പിടിക്കുന്നത് മത്സ്യസമ്പത്തിന്‍റെ നിലനിൽപ്പിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാൽ ചെറുമീൻ പിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടി ആരംഭിച്ചു. ഇതുസംബന്ധിച്ച് ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയിൽ തീരദേശ ജില്ലാ ഓഫീസർമാരുടെ യോഗം ചേർന്നു. നിയമലംഘനങ്ങൾ തടയുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായി കൃത്യമായ ആക്ഷൻ പ്ലാൻ രണ്ട് ദിവസത്തിനുള്ളിൽ തയ്യാറാക്കാൻ ഡയറക്ടർ നിർദേശം നൽകി.

മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ തീരദേശ ജില്ലകളിലും വിപുലമായ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. നിയമപരമായി അനുവദനീയമായ വലിപ്പത്തിൽ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തും. കോസ്റ്റൽ പോലീസ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി തുടങ്ങിയ ബന്ധപ്പെട്ട ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ മാത്രം 9 തീരദേശ ജില്ലകളിലായി ചെറുമീൻ മത്സ്യബന്ധനം നടത്തിയ 54 യനങ്ങൾ ഇംപൌണ്ട് ചെയ്യുകയും 36.15 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. കടലിലും മത്സ്യബന്ധന ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പരിശോധനയും പട്രോളിങ്ങും ശക്തമാക്കും. മത്സ്യസമ്പത്തിന്‍റെ സംരക്ഷണം ഉറപ്പാക്കാനായി മത്സ്യത്തൊഴിലാളികൾ, മത്സ്യവ്യാപാരികൾ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നു ഫിഷറീസ് ഡയറക്ടർ അറിയിച്ചു. നിയമാനുസൃതമായ മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെറുമീൻ പിടിത്തം നിയന്ത്രിക്കുന്നതിലൂടെയും ഭാവിതലമുറയ്ക്കായി മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജിലൻസിലെ വിവരാവകാശ വിലക്ക്: കൊള്ളമുതൽ പങ്കിടാനുള്ള നാടകം എഐസിസിയുടെ മൗനാനുവാദമുണ്ടോ? ചോദ്യവുമായി പിണറായി
തൃശൂർ പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ