കൊച്ചിയിൽ ഓണം ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Published : Sep 19, 2025, 09:58 PM IST
student attacked

Synopsis

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൊച്ചി രവിപുരം എസിടി കാറ്ററിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി അഭിനിജോ (19)യ്ക്കാണ് കുത്തേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്നാണ് പരാതി

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൊച്ചി രവിപുരം എസിടി കാറ്ററിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി അഭിനിജോ (19)യ്ക്കാണ് കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെയാണ് കുത്തേറ്റത്. തര്‍ക്കത്തിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പൊലീസിൽ അറിയിക്കാൻ വൈകിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഇന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടന്ന ഓണാഘോഷത്തിനിടെ അക്രമ  സംഭവം ഉണ്ടായത്. മുണ്ട് ഉടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: അക്രമങ്ങളിൽ പരസ്പരം പഴിചാരി യൂത്ത് കോൺഗ്രസും എസ്എഫ്ഐയും; സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത
Malayalam News Live: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി