വിദ്യാർത്ഥിയുടെ ആത്മഹത്യ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്, ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കും

Published : Aug 18, 2026, 10:30 AM IST
student suicide row kothamangalam ma college reduces say exam fee to rs 1000

Synopsis

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി

കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. വിദ്യാർത്ഥികൾ ഉന്നയിച്ച അഞ്ചിന ആവശ്യങ്ങളാണ് കോളേജ് മാനേജ്മെന്‍റ് അംഗീകരിച്ചത്.സേ എക്സാം ഫീസ് 6000 ത്തിൽ നിന്ന് 1000 ആക്കി കുറച്ചു. കെടിയു നിർദ്ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് സർക്കുലറില്‍ വ്യക്തമാക്കി. വിദ്യാർത്ഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കാനും തീരുമാനമായി. നേരത്തെ കുറഞ്ഞ ക്രെഡിറ്റിന്‍റെ പുറത്ത് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കും.

അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തിരുന്നത്. കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആയിരിക്കെ, എംഎ കോളേജിൽ മാത്രം സ്കോർ 22 ആക്കിയതാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നത്. കൂടാതെ മരിച്ച അരുണാചൽ സ്വദേശി മിർചി മിർപുപിനെ ഒന്നര മാസമായി ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ; 'എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്'
കൂട്ടുകാരനില്‍ നിന്ന് പഴയൊരു ഫോട്ടോ കിട്ടി, 20കൊല്ലമായി ഒളിവിലായിരുന്ന രാഗേഷിനെ സ്കെച്ചിട്ട് പൊലീസ്; ബെംഗളൂരുവിൽ വെച്ച് പൊക്കി