സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ അക്രമങ്ങളിൽ പരസ്പരം പഴിചാരുകയാണ് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും.
തിരുവനന്തപുരം: തിരുവനന്തപുരം സംഘർഷത്തിന്റെ ബാക്കിയായി സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ അക്രമങ്ങളിൽ പരസ്പരം പഴിചാരുകയാണ് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും. മന്ത്രിമാരെ തടഞ്ഞുള്ള പ്രതിഷേധം തുടരാനാണ് ബിജെപി നിലപാട്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒജെ ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
കണ്ണൂരില്‍ വെച്ച് കായിക മന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി പൊലീസ്. തളിപ്പറമ്പില്‍ കാര്‍ തടഞ്ഞ് അക്രമം നടത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റിലായിരുന്നു. പയ്യന്നൂരില്‍ മന്ത്രിയുടെയും സന്ദീപ് വാര്യർ എം എല്‍ എയുടേയും വാഹനങ്ങള്‍ തടഞ്ഞ കേസില്‍ ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇന്നലെ നടന്ന സംഭവത്തില്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
