
തിരുവനന്തപുരം: ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. നന്ദകിഷോർ(11), നന്ദലക്ഷ്മി(13) എന്നിവർക്കാണ് പരിക്കേറ്റത്. നെയ്യാറ്റിൻകര വഴുതൂരാണ് സംഭവമുണ്ടായത്. സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. നെയ്യാറ്റിൽ കര വിശ്വഭാരതി സ്കൂളിലെ ബസിൽ നിന്നു ഇറങ്ങി വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.
ബസ് നിർത്തി ആയയില്ലാതെയാണ് കുട്ടികൾ റോഡ് മുറിച്ചു കടന്നത്. അപകടങ്ങൾ ഉണ്ടായപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ റോഡിലേക്ക് തെറിച്ചു വീണ നന്ദകിഷോറിന് തലയ്ക്ക് പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നെയ്യാറ്റിൻകരയിലെ ആശുപത്രിയിലാണ് നന്ദലക്ഷ്മിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam