'കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു'; ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് രാജീവ്‌ ചന്ദ്രശേഖർ

Published : Jul 26, 2025, 09:17 PM IST
rajeev chandrashekhar

Synopsis

ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തിയതായി ബിജെപി. സംസ്ഥാന സർക്കാരും വേതനം വർധിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തയ്യാറാവണം. കേരളം പ്രതിമാസ ഇൻസെന്റീവ് 7,000 കൊടുക്കുമ്പോൾ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാർക്ക് നൽകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.

കേന്ദ്രസർക്കാർ ആശമാർക്ക് നൽകുന്ന പ്രതിമാസ ഇൻസെന്റീവ് രണ്ടായിരം രൂപയിൽ നിന്ന് 3500 രൂപയാക്കി ഉയർത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നാളുകളായി തുടരുന്ന ആശ വർക്കർമാരുടെ സമരം സംസ്ഥാന വിഹിതം വർധിപ്പിക്കണം എന്ന ആവശ്യത്തിന്മേൽ ആണ്.

നാഷണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവര്‍ക്കന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ആശാ വര്‍ക്കന്മാരുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ് എന്നത് കേന്ദ്രസർക്കാർ ഒരിക്കൽ കൂടി പാർലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും ആശാവർക്കർമാർക്ക് വേണ്ടി ചെയ്യുന്നുണ്ട്. ആശാവർക്കർമാരെ ആരോഗ്യമേഖലയിലെ മുൻനിര പോരാളികളായാണ് കേന്ദ്രം പരിഗണിക്കുന്നത്.

ഓരോ പദ്ധതിയുടെയും മുന്‍ഗണനയും ആവശ്യവും പരിഗണിച്ച് ആശാവര്‍ക്കന്മാരുടെ ഇന്‍സന്‍റീവില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതിലേയ്ക്കായി സാങ്കേതികമായും സാമ്പത്തികമായും സഹായം ചെയ്യുന്നുണ്ട്. ഇതുകൂടാതെ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും പ്രധാന്‍മാന്ത്രി സുരക്ഷാ ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി.

അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും അംഗവൈകല്യം വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി. പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ധന്‍ പദ്ധതി പ്രകാരം പ്രതിമാസം 3000/- രൂപയുടെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. ആശാവര്‍ക്കര്‍ന്മാര്‍ക്കും ആശ്രിതര്‍ക്കുമായി പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കാതെ ആശാവർക്കർമാർക്ക് അർഹമായ ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു എന്നും രാജീവ്‌ ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം