കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : Dec 05, 2025, 05:58 PM ISTUpdated : Dec 05, 2025, 06:32 PM IST
JDT college accident

Synopsis

കോഴിക്കോട് ജെഡിടി ഇസ്ലാം ആര്‍ട്സ് കോളേജില്‍ സണ്‍ഷേഡ് ഇടിഞ്ഞ് വീണ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്.

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആര്‍ട്സ് കോളേജില്‍ സണ്‍ഷേഡ് ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. നാല് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തലക്ക് കാര്യമായ പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാല് മണിയോടെയാണ് ആര്‍ട്സ് കോളേജ് കെട്ടിടത്തിന്‍റെ ഒന്നാം നിലക്ക് മുകളിലെ സണ്‍ഷേഡിന്‍റെ ഭാഗം ഇടിഞ്ഞ് വീണത്. സംഭവത്തിന് തൊട്ടു മുന്‍പ് വരെ കെട്ടിടത്തിന് ചുവടെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കോളേജിൻ്റെ കെട്ടിടത്തിന് മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണ്. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം