മലപ്പുറത്ത് സ്കൂളിൽ ആർഎസ്എസിന്റെ ഗണഗീതം പാടി കുട്ടികൾ; വിശദീകരണവുമായി അധികൃതർ

Published : Sep 02, 2025, 01:22 PM IST
Student Ganageetham

Synopsis

മലപ്പുറം തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജിമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്.

മലപ്പുറം: മലപ്പുറത്ത് സ്കൂളിൽ ആർഎസ്എസിന്‍റെ ഗണഗീതം പാടി കുട്ടികൾ. മലപ്പുറം തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജിമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വതന്ത്ര ദിനഘോഷത്തിലാണ് സംഭവം. 

സ്വതന്ത്ര ദിനഘോഷത്തില്‍ കുട്ടികള്‍ സ്കൂളില്‍ പാടുന്നതിന്‍റെ ദൃശ്യം പുറത്ത് വന്നതോടെയാണ് പാടിയത് ഗണഗീതമാണെന്ന് വക്തമായത്. കുട്ടികൾ പാടിയതാണെന്നും അവരുടെ പാട്ടുകൾ പരിശോധിച്ചില്ലെന്നും സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. അബദ്ധം പറ്റിയതാണെന്നും വിശദീകരണം. സംഭവത്തില്‍ സ്കൂളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം