സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇത് വെറുമൊരു കാവൽ ബജറ്റായിട്ടേ കാണേണ്ടതുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ
തിരുവനന്തപുരം: സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇത് വെറുമൊരു കാവൽ ബജറ്റായിട്ടേ കാണേണ്ടതുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. പല പദ്ധതികളും പൂര്‍ത്തിയാക്കാൻ കഴിയാതെ പാഴ്വാക്കിയിരിക്കെയാണ് ഇപ്പോള്‍ വീണ്ടുമൊരു ബജറ്റ് വരുന്നത്. ഒരു മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് വരും. അതിനാൽ തന്നെ ഒരു കാവൽ ബജറ്റായിട്ടേ ഇതിനെ കാണാനാകു. ബജറ്റിൽ എന്ത് പ്രഖ്യാപിച്ചാലും വരുന്ന സര്‍ക്കാരിയിരിക്കും അതിൽ തീരുമാനമെടുക്കണ്ടത്.
വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന സൂചനയാണ് ഇന്നലത്തെ സാമ്പത്തിക റിപ്പോര്‍ട്ടിലുള്ളത്. ആകെ മൊത്തമുള്ള കടം ആറു ലക്ഷം കോടിയിലേക്ക് എത്തുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. വളര്‍ച്ചാ നിരക്കും കുറഞ്ഞു. വികസനത്തിൽ സ്തംഭനാവസ്ഥയാണുള്ളത്. പ്രഖ്യാപനങ്ങള്‍ നടത്തുന്നത് അല്ലാതെ അത് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും കെഎസ് ശബരീനാഥൻ പറഞ്ഞു. ബജറ്റ് അവതരണത്തിനായി അൽപ്പസമയത്തിനകം ധനമന്ത്രി കെഎൻ ബാലഗോപാൽ ഔദ്യോഗിക വസതിയിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെടും. ബജറ്റ് രേഖയുമായി ഉദ്യോഗസ്ഥര്‍ രാവിലെ ധനമന്ത്രിയുടെ വീട്ടിലെത്തി. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തേ ബജറ്റാണ് അവതരിപ്പിക്കുന്നത്. കെഎൻ ബാലഗോപാലിന്‍റെ ആറാമത്തെ ബജറ്റാണ്.


