ആർ. സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം, കേരള ചരിത്രത്തിലെ അപൂർവ സംഭവം, നിർണായക വിധിയുമായി ഹൈക്കോടതി

Published : Jul 13, 2026, 02:30 PM IST
sugathan

Synopsis

കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. കോടതി നിർദ്ദേശപ്രകാരം വിയ്യൂർ ജയിലിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കും.

കൊച്ചി: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസിൽ തടവിൽ കഴിയുകയാണ് സു​ഗതൻ. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു. കേരളത്തിൽ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.

ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലേൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി സർക്കാറിനോട് ചോദിച്ചിരുന്നു. സുഗതനെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുൻപേ ഉൾപ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സർക്കാരിനോട് കോടതി ചോദിച്ചു.  കോടതി നിർദ്ദേശിച്ചാൽ സൗകര്യം ഒരുക്കാം എന്ന് സർക്കാരും അറിയിച്ചു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബന്ധുവീട്ടിൽ കല്യാണത്തിന് പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞു, മൂന്നം​ഗ കുടുംബം പോയിട്ട് ഇന്നേക്ക് 5 ദിവസം, വാഹനം ഉപേ​ക്ഷിച്ച നിലയിൽ കണ്ടെത്തി
കോൺഗ്രസ് സീറ്റ് ഓഫർ ചെയ്തു, വെളിപ്പെടുത്തലുമായി ബിജു പ്രഭാകർ; ജയിച്ചിരുന്നേൽ എക്സൈസ് മന്ത്രി ആയാനേ, ലിജുവിന് പ്രശംസ