സുകുമാര കുറുപ്പ് വിദേശത്തോ? സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്, ഇൻ്റർപോളിന് കത്ത് നൽകും

Published : Aug 27, 2026, 07:46 PM IST
sukumara kurup

Synopsis

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത് നൽകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. ബ്യൂണോയിൽ ജോൺ മേനോൻ എന്നപേരിൽ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം.

തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത് നൽകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. ബ്യൂണോയിൽ ജോൺ മേനോൻ എന്നപേരിൽ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം. ഇൻ്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി ഇൻ്റർപോളിന് കത്ത് നൽകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. നേരത്തെ, കേസ് ക്രൈംബ്രാഞ്ച് പൊടിതട്ടിയെടുത്തിരുന്നില്ല. എന്നാൽ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്ലോസ് ചെയ്തപ്പോഴാണ് കുറുപ്പെന്ന രീകിയിൽ പ്രചരണം നടക്കുന്നത്. നിലവിൽ ഇത് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി, മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം
35 ദിവസം; സപ്ലൈകോ വിറ്റുവരവ് 433.81കോടി രൂപ, കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന