ഇത് ചരിത്രം, സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു

Published : Jul 20, 2025, 06:47 PM ISTUpdated : Jul 20, 2025, 06:48 PM IST
sumalatha mohandas

Synopsis

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്

പാലക്കാട്: സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയായ സുമലത മോഹൻദാസ് നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, മഹിള സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 45 അംഗ ജില്ലാ കൗൺസിലും സമ്മേളനം തിരഞ്ഞെടുത്തു.

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും