ശ്രദ്ധിക്കുക, കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നൽ മഴക്ക് സാധ്യത

Published : Mar 23, 2024, 08:31 PM ISTUpdated : Mar 23, 2024, 08:32 PM IST
ശ്രദ്ധിക്കുക, കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നൽ മഴക്ക് സാധ്യത

Synopsis

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രാത്രി മിതമായ വേനൽ മഴക്ക് സാധ്യത. ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം വരും മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ വരെ മഴക്ക് സാധ്യതയുണ്ട്. ഏഴ് മണിയോടെയുള്ള അറിയിപ്പുകൾ പ്രകാരം അടുത്ത മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ,  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും