'ഷാഫി പറമ്പിലിന് നിയമസഭയിൽ മത്സരിക്കാൻ താല്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വിട്ടുകൊടുക്കാൻ വടകരക്കാർക്ക് താല്പര്യമില്ല'; സണ്ണി ജോസഫ്

Published : Aug 18, 2025, 08:53 PM IST
shafi parambil, sunny joseph

Synopsis

പാലക്കാട് നിന്നും ഷാഫി പറമ്പിൽ നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന വാ‍ർത്തകൾ പുറത്തുവന്നിരുന്നു.

കോഴിക്കോട്: ഷാഫി പറമ്പിലിന് നിയമസഭയിൽ മത്സരിക്കാൻ താല്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വിട്ടുകൊടുക്കാൻ വടകരക്കാർക്ക് താല്പര്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വമാണ് ഇപ്പോൾ നിറവേറ്റുന്നതെന്നും കോഴിക്കോട് നിന്നും കോൺഗ്രസ്‌ എംഎൽഎമാരെ സൃഷ്ടിക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും ഷാഫി പറമ്പിലും മറുപടി നൽകി. തകർന്ന തോരായി കടവ് പാലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമാശ രൂപത്തിൽ മറുപടി നൽകുകയായിരുന്നു ഇരുവരും. എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഇതിനോടായിരുന്നു നേതാക്കളുടെ മറുപടി. പാലക്കാട് നിന്നും ഷാഫി പറമ്പിൽ നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന വാ‍ർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ തളളിയാണ് കെപിസിസി അധ്യക്ഷൻ്റെ പ്രതികരണം.

അതേസമയം, സിപിഎമ്മിലെ കത്ത് വിവാദത്തിൽ കോൺ​ഗ്രസ് നേതാക്കളും പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ആരോപണ വിധേയനായ ആളെ എല്ലാവർക്കും അറിയാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. മദ്രാസിൽ ഒരു കമ്പനി ഉണ്ടാക്കി അതിലേക്ക് പണം സമാഹരിക്കുകയായിരുന്നു. ഹവാലയും റിവേഴ്സ് ഹവാലയും ഉണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ഉന്നയിച്ച പരാതി തള്ളി പറയാൻ പാര്‍ട്ടി ഇതവരെ തയ്യാറായിട്ടില്ല. പരാതി പാർട്ടിക്ക് മുൻപിലുണ്ട് എന്നത് സത്യമാണ്. ഗുരുതരമായ സാമ്പത്തിക കുറ്റമാണിത്. അന്വേഷിക്കണം ഉണ്ടാകണം. സംസ്ഥാന വിജിലൻസിന്‍റെ പരിധിയിൽ നിൽക്കുമെന്ന് ഉറപ്പില്ല. എങ്കിലും സര്‍ക്കാര്‍ അന്വേഷണത്തിന് തുടക്കം ഇടണമെന്നും വിഡി സതീശന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ