രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ല, ഒരാൾക്ക് ഒരു പദവിയാണ് ഉചിതമെന്ന് സണ്ണി ജോസഫ്

Published : Jul 06, 2026, 11:21 AM IST
Sunny Joseph

Synopsis

വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് മന്ത്രി സണ്ണി ജോസഫ്. കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. 

കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ജലസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും വില കൂടുതൽ കൊടുത്ത് വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രണ്ട് ഉത്തരവാദിത്തങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. ഒരാൾക്ക് ഒരു പദവിയാണ് ഉചിതം. എന്നാൽ എംപി, എംഎൽഎ പദവികൾ കൈകാര്യം ചെയ്യുന്നു എന്നത് പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിന് തടസ്സമല്ല. ഒരാൾക്ക് ഒരു പദവി എന്നതിൽ ഹാർഡ് ആൻഡ് ഫാസ്റ്റ് റൂൾ ഇല്ല. പുനസംഘടന നടപ്പിലാകും വരെയുള്ള പാർട്ടി ഏകോപനത്തിന് തടസ്സങ്ങൾ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിൽ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പരസ്യ വിമർശനം ഉന്നയിച്ചത് ശരിയായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിക്ക് അകത്ത് പറയേണ്ടത് പാർട്ടിക്ക് അകത്ത് പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചു, ഏഴ് വയസുകാരൻ യാഷ്വാൻ അഞ്ച് പേർക്ക് പുതുജീവനേകും, അവയവദാനത്തിനായി ഗ്രീൻ കോറിഡോർ
ബാഗിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ് യുവതി, വീണത് ആംബുലൻസിന് മുന്നിലേക്ക്, യുവതിയ്ക്ക് ദാരുണാന്ത്യം