`യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിന്റെ പാപക്കറ അവരുടെ കൈയിലുണ്ട്', ആ​ഗോള അയ്യപ്പ സം​ഗമം പരാജയമെന്ന് സണ്ണി ജോസഫ്

Published : Sep 21, 2025, 03:34 PM IST
sunny joseph

Synopsis

ആ​ഗോള അയ്യപ്പ സം​ഗമം യാതൊരു ആത്മാർത്ഥതയും ഇല്ലാതെ നടത്തിയ പരിപാടിയെന്ന് സണ്ണി ജോസഫ്. അയ്യപ്പ സം​ഗമം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: പമ്പയിൽ സംഘടിപ്പിച്ച ആ​ഗോള അയ്യപ്പ സം​ഗമം യാതൊരു ആത്മാർത്ഥതയും ഇല്ലാതെ നടത്തിയ പരിപാടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരിപാടി പരാജയമാണെന്ന് ദൃശ്യങ്ങൾ തെളിയിച്ചു. യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിന്റെ പാപക്കറ അവരുടെ കയ്യിൽ ഉണ്ട്. ആചാരങ്ങൾ ലംഘിക്കാൻ ആണ് സിപിഎമ്മും സർക്കാരും ശ്രമിച്ചതെന്നും അയ്യപ്പ സം​ഗമം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടി മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എഐ ആരോപണത്തിൽ ഗോവിന്ദൻ മാസ്റ്റർ കവടി നിരത്താൻ പോയപ്പോൾ ആകും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആളില്ലാ കസേര എഐ നിര്‍മ്മിതിയെന്ന് എംവി ഗോവിന്ദൻ

വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമെന്നത് മാധ്യമ പ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു. ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്നാണ് അദ്ദേഹം പറഞ്ഞത്. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വംശഹത്യാ ആഹ്വാനം നടത്തുന്ന ഒരാൾ എങ്ങനെ ഒരു സംസ്ഥാനത്തെ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; വിമർശനം അസം മുഖ്യമന്ത്രിക്കെതിരെ
തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ വൻ സ്ഫോടക വസ്തുശേഖരം; ലോറിക്ക് അകമ്പടിയായി കാറും, ഇടനിലക്കാരൻ അറസ്റ്റിൽ