
വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടെത്തുകയും ഉറപ്പുനൽകി മടങ്ങുകയും ചെയ്ത ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് സണ്ണി എം. കപിക്കാട്. ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വൈക്കത്ത് കെ ബിനിമോനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാൽ ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ പല കോൺഗ്രസ് നേതാക്കളും സംസാരിച്ചപ്പോഴാണ് സമ്മതം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കോൺഗ്രസിന്റെ വിലയിരുത്തൽ എന്താണെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കണമെന്നും കപിക്കാട് ആവശ്യപ്പെട്ടു.
രാഷ്ട്രീയം ഒരു 'പവർ ഗെയിം' ആണെന്ന ബോധ്യം തനിക്കുണ്ടെന്നും സ്ഥാനാർത്ഥിത്വം കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്ന് തുടക്കം മുതൽ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കത്ത് പ്രചാരണങ്ങൾ ഒന്നും ആരംഭിച്ചിരുന്നില്ലെങ്കിലും നേതാക്കൾ ഉറപ്പ് നൽകിയപ്പോൾ സ്ഥാനാർത്ഥിത്വം ഉണ്ടാകുമെന്ന് കരുതിയിരുന്നു. ഇനിയുള്ള നിലപാട് ദളിത് സമുദായ മുന്നണി, സി എസ് ഡി എസ് തുടങ്ങിയ സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസിന്റെ ഈ സമീപനത്തിനുള്ള മറുപടി സംഘടനകൾ തന്നെ നൽകുമെന്നും ആരോടും വ്യക്തിപരമായി പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1 ഇരിക്കൂർ അഡ്വ. സജീവ് ജോസഫ്
2 ധർമ്മടം അബ്ദുൽ റഷീദ്
3 തലശ്ശേരി കെ.പി. സാജു
4 പേരാവൂർ അഡ്വ. സണ്ണി ജോസഫ്
5 മാനന്തവാടി (ST) ഉഷ വിജയൻ
6 സുൽത്താൻബത്തേരി (ST) ഐ.സി. ബാലകൃഷ്ണൻ
7 കൽപ്പറ്റ അഡ്വ. ടി. സിദ്ധിഖ്
8 നാദാപുരം കെ.എം. അഭിജിത്ത്
9 കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ
10 ബാലുശ്ശേരി (SC) വി.ടി. സൂരജ്
11 എലത്തൂർ വിദ്യ ബാലകൃഷ്ണൻ
12 കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്
13 നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്
14 വണ്ടൂർ (SC) എ.പി. അനിൽ കുമാർ
15 തവനൂർ വി.എസ്. ജോയ്
16 പൊന്നാനി നൗഷാദ് അലി
17 തൃത്താല വി.ടി. ബൽറാം
18 കോങ്ങാട് (SC) കെ.എ. തുളസി
19 മലമ്പുഴ എ. സുരേഷ്
20 പാലക്കാട് രമേഷ് പിഷാരടി
21 തരൂർ (SC) കെ.സി. സുബ്രഹ്മണ്യൻ
22 ചിറ്റൂർ അഡ്വ. സുമേഷ് അച്യുതൻ
23 നെന്മാറ ടി. തങ്കപ്പൻ
24 ആലത്തൂർ കെ.എൻ. ഫെബിൻ
25 മണലൂർ ടി.എൻ. പ്രതാപൻ
26 ഒല്ലൂർ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27 തൃശ്ശൂർ രാജൻ ജെ പല്ലൻ
28 നാട്ടിക (SC) അഡ്വ. സുനിൽ ലാലൂർ
29 കൈപ്പമംഗലം ടി.എം. നാസർ
30 പുതുക്കാട് കെ.എം. ബാബുരാജ്
31 ചാലക്കുടി സനീഷ് കുമാർ ജോസഫ്
32 കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്
33 അങ്കമാലി റോജി എം. ജോൺ
34 ആലുവ അൻവർ സാദത്ത്
35 പറവൂർ വി.ഡി. സതീശൻ
36 എറണാകുളം ടി.ജെ. വിനോദ്
37 തൃക്കാക്കര ഉമ തോമസ്
38 കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ
39 മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻ
40 വൈക്കം (SC) കെ. ബിനിമോൻ
41 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
42 പുതുപ്പള്ളി ചാണ്ടി ഉമ്മൻ
43 അരൂർ ഷാനിമോൾ ഉസ്മാൻ
44 ചേർത്തല കെ.ആർ. രാജേന്ദ്ര പ്രസാദ്
45 ഹരിപ്പാട് രമേശ് ചെന്നിത്തല
46 മാവേലിക്കര (SC) അഡ്വ. മുത്താര രാജ്
47 കരുനാഗപ്പള്ളി സി.ആർ. മഹേഷ്
48 കൊട്ടാരക്കര അഡ്വ. പി. ഐഷ പോറ്റി
49 പത്തനാപുരം ജ്യോതികുമാർ ചാമക്കാല
50 കുണ്ടറ പി.സി. വിഷ്ണുനാഥ്
51 കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ
52 ചാത്തന്നൂർ സൂരജ് രവി
53 ചിറയിൻകീഴ് (SC) രമ്യ ഹരിദാസ്
54 വട്ടിയൂർക്കാവ് കെ. മുരളീധരൻ
55 കോവളം എം. വിൻസന്റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam