കൂടുമാറിയവർക്ക് 'കൈ' കൊടുത്ത് കോൺഗ്രസ്, എ സുരേഷും ഐഷ പോറ്റിയും പോർക്കളത്തിൽ; ജി സുധാകരനും കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും പിന്തുണ കൊടുക്കുമോ?

Published : Mar 17, 2026, 07:21 PM IST
CPM REBEL

Synopsis

സിപിഎമ്മിൽ നിന്ന് കൂടുമാറിയ ഐഷ പോറ്റി, എസ് സുരേഷ് എന്നിവർക്ക് കോൺഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടം നൽകി. കൊട്ടാരക്കരയിലും മലമ്പുഴയിലും മത്സരിക്കുന്ന ഇവർക്ക് പുറമെ, ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ അടക്കമുള്ള മറ്റ് സിപിഎം വിമതർക്കും പിന്തുണ നൽകുമെന്നാണ് സൂചന

തിരുവനനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മിൽ നിന്ന് കൂടുമാറിയവർക്ക് 'കൈ'കൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്തെ പ്രമുഖ സി പി എം നേതാവും കൊട്ടാരക്കരയിലെ മുൻ എം എൽ എയുമായ ഐഷ പോറ്റിയാണ് ആദ്യം കോണഗ്രസിന് കൈ കൊടുത്ത് കൂറുമാറിയത്. ഐഷ പോറ്റിയെ കൊട്ടാരക്കരയിലെ അങ്കത്തട്ടിൽ വീണ്ടുമിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ധനമന്ത്രി കെ എൻ ബാലഗോപാലിനെ അട്ടിമറിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫായിരുന്ന എസ് സുരേഷിനും വലിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. ഇന്ന് പാർട്ടി അംഗത്വമെടുത്ത സുരേഷിനെ വി എസിന്‍റെ സ്വന്തം മലമ്പുഴയിൽ തന്നെയാണ് പോരിനിറക്കിയിരിക്കുന്നത്. വി എസിന്‍റെ പിൻഗാമിയായി മലമ്പുഴയിൽ ചെങ്കൊടി പാറിച്ച എ പ്രഭാകരനെ സുരേഷ് മലർത്തിയടിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.

ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ

അതേസമയം സി പി എമ്മിൽ വലിയ കലാപക്കൊടി ഉയർത്തിയ 3 പേരുടെ കാര്യത്തിൽ എന്താകും തീരുമാനെന്നതാണ് ഇനി കണ്ടറിയാനുള്ളത്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറംലോകത്തോട് വിളിച്ചുപറഞ്ഞ വി കുഞ്ഞികൃഷ്ണനാണ് ആദ്യ പേരുകാരൻ. പയ്യന്നൂരിൽ ടി ഐ മദുസൂദനനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കുഞ്ഞികൃഷ്ണന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുമോ എന്നതിൽ ആകാംക്ഷ നിറയുകയാണ്. സി പി എമ്മിന്‍റെ അത്യുന്നത നേതാവായിരുന്ന ജി സുധാകരനാണ് രണ്ടാമത്തെ കലാപക്കൊടി ഉയർത്തിയത്. ആലപ്പുഴ പാർട്ടിയുടെ അവഗണനക്കെതിരെ പരസ്യ വിമർശനമുയർത്തിയ സുധാകരനും സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ എച്ച് സലാമിനെതിരെ ജി സുധാകരനെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഏറ്റവും ഒടുവിലായി കണ്ണൂർ കോട്ടയിൽ വലിയ ഞെട്ടലുണ്ടാക്കി പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി കെ ഗോവിന്ദനാണ് കലാപക്കൊടി ഉയർത്തിയത്. പാർട്ടി തെറ്റായ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും തളിപ്പറമ്പിൽ ഭാര്യ ശ്യാമളയെ സ്ഥാനാർഥിയാക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി ആസൂത്രിത നീക്കം നടത്തിയെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് ഇന്നലെ ടി കെ ഗോവിന്ദൻ രംഗത്തെത്തിയത്. തളിപ്പറമ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ടി കെ ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് എന്നാണ് വ്യക്തമാകുന്നത്. രണ്ടാം ഘട്ടത്തിൽ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.

കോൺഗ്രസ് സ്ഥാനാർഥി പട്ടിക

1 ഇരിക്കൂർ അഡ്വ. സജീവ് ജോസഫ്

2 ധർമ്മടം അബ്ദുൽ റഷീദ്

3 തലശ്ശേരി കെ.പി. സാജു

4 പേരാവൂർ അഡ്വ. സണ്ണി ജോസഫ്

5 മാനന്തവാടി (ST) ഉഷ വിജയൻ

6 സുൽത്താൻബത്തേരി (ST) ഐ.സി. ബാലകൃഷ്ണൻ

7 കൽപ്പറ്റ അഡ്വ. ടി. സിദ്ധിഖ്

8 നാദാപുരം കെ.എം. അഭിജിത്ത്

9 കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ

10 ബാലുശ്ശേരി (SC) വി.ടി. സൂരജ്

11 എലത്തൂർ വിദ്യ ബാലകൃഷ്ണൻ

12 കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്

13 നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്

14 വണ്ടൂർ (SC) എ.പി. അനിൽ കുമാർ

15 തവനൂർ വി.എസ്. ജോയ്

16 പൊന്നാനി നൗഷാദ് അലി

17 തൃത്താല വി.ടി. ബൽറാം

18 കോങ്ങാട് (SC) കെ.എ. തുളസി

19 മലമ്പുഴ എ. സുരേഷ്

20 പാലക്കാട് രമേഷ് പിഷാരടി

21 തരൂർ (SC) കെ.സി. സുബ്രഹ്മണ്യൻ

22 ചിറ്റൂർ അഡ്വ. സുമേഷ് അച്യുതൻ

23 നെന്മാറ ടി. തങ്കപ്പൻ

24 ആലത്തൂർ കെ.എൻ. ഫെബിൻ

25 മണലൂർ ടി.എൻ. പ്രതാപൻ

26 ഒല്ലൂർ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

27 തൃശ്ശൂർ രാജൻ ജെ പല്ലൻ

28 നാട്ടിക (SC) അഡ്വ. സുനിൽ ലാലൂർ

29 കൈപ്പമംഗലം ടി.എം. നാസർ

30 പുതുക്കാട് കെ.എം. ബാബുരാജ്

31 ചാലക്കുടി സനീഷ് കുമാർ ജോസഫ്

32 കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്

33 അങ്കമാലി റോജി എം. ജോൺ

34 ആലുവ അൻവർ സാദത്ത്

35 പറവൂർ വി.ഡി. സതീശൻ

36 എറണാകുളം ടി.ജെ. വിനോദ്

37 തൃക്കാക്കര ഉമ തോമസ്

38 കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ

39 മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻ

40 വൈക്കം (SC) കെ. ബിനിമോൻ

41 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ

42 പുതുപ്പള്ളി ചാണ്ടി ഉമ്മൻ

43 അരൂർ ഷാനിമോൾ ഉസ്മാൻ

44 ചേർത്തല കെ.ആർ. രാജേന്ദ്ര പ്രസാദ്

45 ഹരിപ്പാട് രമേശ് ചെന്നിത്തല

46 മാവേലിക്കര (SC) അഡ്വ. മുത്താര രാജ്

47 കരുനാഗപ്പള്ളി സി.ആർ. മഹേഷ്

48 കൊട്ടാരക്കര അഡ്വ. പി. ഐഷ പോറ്റി

49 പത്തനാപുരം ജ്യോതികുമാർ ചാമക്കാല

50 കുണ്ടറ പി.സി. വിഷ്ണുനാഥ്

51 കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ

52 ചാത്തന്നൂർ സൂരജ് രവി

53 ചിറയിൻകീഴ് (SC) രമ്യ ഹരിദാസ്

54 വട്ടിയൂർക്കാവ് കെ. മുരളീധരൻ

55 കോവളം എം. വിൻസന്റ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇങ്ങോട്ട് വന്ന് ഉറപ്പുനൽകിയിട്ട് മാറ്റിയത് എന്തിനെന്ന് പറയണം', വൈക്കത്ത് 'കൈ'വിട്ടതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സണ്ണി എം കപിക്കാട്
കരൾപ്പകുത്ത് നൽകി ആലിൻ; കുഞ്ഞ് ധ്രിയ ഇനി ആരോഗ്യവതി, കേരളത്തിൻ്റെ ചികിത്സാ ചരിത്രത്തിൽ പുതിയൊരധ്യായം