സപ്ലൈകോയുടെ ഹാപ്പി അവേഴ്സ്, വൻ വിലക്കുറവ് കിട്ടുന്ന 2 മണിക്കൂർ; അരിയടക്കം വാങ്ങാം, ജൂലൈ 31 വരെ മാത്രം

Published : Jul 23, 2025, 08:53 PM IST
consumer fed supplyco

Synopsis

ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഹാപ്പി അവേഴ്സ് എന്ന പേരിൽ തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും.

കൊച്ചി: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപ്പന ശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിക്കും. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട റവ , മൈദ, ഡിറ്റർജന്‍റുകൾ, ടൂത്ത് പേസ്റ്റ് സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.

ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവില്‍ സുലഭമായി ലഭ്യമാക്കുന്നതിന് സപ്ലൈകോ ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന്‍റെ അധ്യക്ഷതയിൽ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി സാധനങ്ങൾ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തിക്കഴിഞ്ഞു. ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, സപ്ലൈകോ മാനേജർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി
പ്രധാനമന്ത്രിക്ക് നൽകാൻ അപൂർവ്വ സമ്മാനം; തേക്കിൽ കൊത്തിയെടുത്തത് മഹിഷി നിഗ്രഹനായ അയ്യപ്പനെ