നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും; മന്ത്രിസഭ യോ​ഗത്തിൽ അനുമതി

Published : Nov 01, 2023, 09:55 PM ISTUpdated : Nov 02, 2023, 12:00 AM IST
നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും; മന്ത്രിസഭ യോ​ഗത്തിൽ അനുമതി

Synopsis

കൺസോർഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി ആർ എസ് വായ്പ്പകൾ അടയ്ക്കുന്നതിന്  സർക്കാരിൽ നിന്നും  സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള 200 കോടി  ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി

തിരുവനന്തപുരം: നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി തുടരാന്‍ സപ്ലൈകോയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സപ്ലൈകോയ്ക്ക് അധിക ധനസഹായം നൽകുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതിൽ പുനക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരുമെന്നും മന്ത്രിസഭ യോഗത്തില്‍ അറിയിച്ചു. 

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്‍റെ പണം വിതരണം ചെയ്യാനും നെല്ല് സംഭരണത്തിൻ്റെ  ക്ലെയിം ഉന്നയിക്കാനും അതിനെത്തുടർന്നുള്ള സംസ്കരണത്തിനും  മുൻവർഷങ്ങളിൽ ചെയ്ത പോലെ പൊതുവിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയെ തുടർന്നും അനുവദിക്കും. കർഷകർക്കുള്ള പേയ്മെൻറ് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സപ്ലൈകോ ശ്രദ്ധിക്കണം. സംഭരിച്ച നെല്ലിന് കർഷകർക്ക് പിആർഎസ് വായ്പ വഴി പണം നൽകുമെന്നും യോഗത്തില്‍ തീരുമാനമായി. 

കൺസോർഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി ആർ എസ് വായ്പ്പകൾ അടയ്ക്കുന്നതിന്  സർക്കാരിൽ നിന്നും  സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള 200 കോടി  ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. നെല്ല് സംഭരണത്തിനായി  സംസ്ഥാന - കേന്ദ്ര സർക്കാരുകളില്‍  നിന്ന് ലഭ്യമാകുന്ന ഫണ്ട് നിലവിലുള്ള പിആർഎസ് വായ്പകൾ അടയ്ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കർഷകർക്കുള്ള പണം സമയബന്ധിതമായി  വിതരണം ചെയ്യുന്നുവെന്ന്  സപ്ലൈകോ ഉറപ്പുവരുത്തേണ്ടതാണ്. ഈ കാര്യങ്ങൾ സമയബന്ധിതമായി നടക്കുവെന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തും. 

കർഷകരിൽ നിന്നും ബാങ്കിൽ നിന്നും പൂർണമായി പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനും സപ്ലൈകോ എല്ലാ പങ്കാളികളുമായി  കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ നടത്തേണ്ടതും സ്ഥിതിഗതികൾ അവലോകനം ചെയ്യേണ്ടതുമാണ്. സപ്ലൈകോയിൽ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷൻ ഒഴിവുകളും സമയബന്ധിതമായി നികത്താൻ കൃഷി വകുപ്പിന് നിർദേശം നൽകുമെന്നും മന്ത്രിസഭായ യോഗത്തില്‍ വ്യക്തമാക്കി. .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ; മൂന്നംഗ സമിതി രൂപീകരിച്ചു
 

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്