സർക്കാർ നയം അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'എയ്ഡ്' വേണ്ട; ശകാരിച്ച് സുപ്രീംകോടതി

By Web TeamFirst Published Jul 5, 2021, 3:48 PM IST
Highlights

ഭിന്നശേഷിക്കാർക്ക് ജോലിയിൽ സംവരണം നൽകാനുള്ള ഉത്തരവ് ചോദ്യം ചെയ്തതിനാണ് വിമർശനം. ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമന്നും കോടതി അറിയിച്ചു.

ദില്ലി: സർക്കാർ നയം അംഗീകരിക്കാത്ത എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തണമെന്ന് സുപ്രീംകോടതി. സർക്കാർ ശമ്പളം നൽകുമ്പോൾ സർക്കാർ നയം എയിഡഡ് സ്ഥാപനങ്ങൾ അംഗീകരിക്കണം. ഭിന്നശേഷിക്കാർക്ക് ജോലിയിൽ സംവരണം നൽകാനുള്ള ഉത്തരവ് ചോദ്യം ചെയ്തതിനാണ് വിമർശനം.

എൻഎസ്എസും കാത്തലിക് സ്കൂൾ മാനേജുമെന്റ് കൺസോർഷ്യവുമാണ് കോടതിയെ സമീപിച്ചത്. ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കിയേ പറ്റൂ. അല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!