
ദില്ലി : നടിയെ ആക്രമിച്ച കേസിലെ (Actress assault) വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി (Supreme court) തള്ളി. ഇക്കാര്യത്തിൽ തീരുമാനം വിചാരണകോടതിക്ക് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദ്ദേശം നൽകാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന് വിചാരണ നീട്ടണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാം. വിചാരണകോടതി സമയം നീട്ടാൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കും. സമയം നീട്ടണമെന്ന ആവശ്യം വിചാരണ കോടതിക്കുണ്ടെങ്കിൽ തങ്ങളെ സമീപിക്കാമെന്നും നീതിയുക്തമായ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്നും സുുപ്രീം കോടതി അറിയിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാർ, ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്നും അതിനാൽ വിചാരണ സമയം നീട്ടാൻ അനുവദിക്കണമെന്നുമാണ് സംസ്ഥാനം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അതേ സമയം, സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയാണെന്ന് ദിലീപ് കോടതിയിൽ നിലപാടെടുത്തു. ദിലീപിനായി മുതിർന്ന അഭിഭാഷകൻ മുകള്‍ റോത്തഗിയാണ് ഹാജരായത്. വിചാരണ നീട്ടി വയ്ക്കാൻ പല അടവുകളും സംസ്ഥാനം പകറ്റുകയാണെന്നും സർക്കാരിന് വിചാരണ നീട്ടിവയ്ക്കാൻ ആവശ്യപ്പെടാൻ അവകാശമില്ലെന്നും റോത്തഗി കോടതിയെ അറിയിച്ചു.
Actress assault : 'വിചാരണക്കോടതി ആവശ്യപ്പെട്ടാൽ സമയം നീട്ടി നൽകാം', സർക്കാർ ആവശ്യം സുപ്രീകോടതി തള്ളി
ദിലീപിന്‍റെ അഭിഭാഷകനായ മുകള്‍ റോത്തഗിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഹർജി ഇപ്പോൾ പരിഗണിച്ചത്.മറ്റൊരു കേസില്‍ ഹാജരാകേണ്ടതിനാല്‍ ഹർജി മാറ്റാന്‍ മുകുള്‍ റോത്തഗി കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സിടി രവി കുമാർ എന്നിവരുടെ ബെഞ്ചാണ് സർക്കാരിന്‍റെ ഹർജി പരിഗണിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടില്ല; സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam