നിലവിലുള്ള വിവാദ ഭാ​ഗങ്ങൾ നീക്കണമെന്നും അഡ്യക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണ് ഇമെയിൽ അയച്ചത്. 

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് സർക്കാർ തിരുത്തും. കോടതി വിധിക്ക് അനുസരിച്ച് ഉത്തരവ് തിരുത്തി ഇറക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അഡ്വക്കേറ്റ് ജനറൽ കത്ത് നൽകി. ഹൈക്കോടതിയുടെ സമ്മർദ്ദം മൂലമാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നും കേസിനെക്കുറിച്ച് ചിന്തിക്കാൻ സമയം കിട്ടിയില്ലെന്നുമാണ് ഉത്തരവിലുള്ളത്.അസാധാരണ വിശദീകരണമുള്ള ഉത്തരവ് കോടതിയിൽ എത്തിയാൽ തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് അഡ്വക്കറ്റ് ജനറൽ ഉത്തരവ് ഹാജരാക്കാതിരുന്നത്.

കശുവണ്ടി കോ‍ർപ്പറേഷൻ അഴിമതിക്കേസ്; പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തിരുത്തി ഇറക്കണം | Cashew Board Scam