'പരോളിൽ ഇറങ്ങിയ പ്രതികൾ ഇപ്പോള്‍ ജയിലിലേക്ക് തിരിച്ചു പോകണ്ട'; സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

By Web TeamFirst Published Sep 24, 2021, 3:51 PM IST
Highlights

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് സർക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് ഹർജി നൽകിയത്.

ദില്ലി: കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ പ്രതികൾ ജയിലിലേക്ക് തിരിച്ചു പോകണമെന്ന കേരള സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തിൽ നിന്നുള്ള തടവുകാരൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് കേരള സർക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് തടവുകാരന്‍ ഹർജി നൽകിയത്.

ജയിലുകളിലെ കൊവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെയാണ് പരോള്‍ അനുവദിച്ചിരുന്നത്. ജയിലുകലും കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ തടവുപുള്ളികളെ പരോളിൽ വിടാൻ ആവശ്യപ്പെട്ട് മെയ് ഏഴിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയിത്. ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. പരോളിലുള്ളവരെ തിരികെ പ്രവേശിപ്പിച്ചാൽ സാമൂഹിക അകലം പാലിക്കാനാവില്ലെന്ന നിര്‍ദ്ദേശം പരിഗണിച്ച് പരോള്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു. പരോള്‍ കാലാവധി തീരുമ്പോൾ തിരികെ ജയിലുകളിൽ പ്രവേശിക്കണമെന്നും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു.

Also Read; കൊവിഡ്: പരോളിലിറങ്ങി മുങ്ങിയത് 3000ല്‍ അധികം പേര്‍, ദില്ലി പൊലീസിന്‍റെ സഹായം തേടി തിഹാര്‍ ജയില്‍ അധികൃതര്‍

click me!