
ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി (Supreme Court) നിർദ്ദേശിച്ചു. മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. പ്രശ്നങ്ങൾ കേരളവും (Kerala) തമിഴ്നാടും (Tamilnadu)ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തെ കോടതി വിമർശിക്കുകയും ചെയ്തു. ചർച്ചകൾക്കായി കേരളം തയ്യാറകണം എന്നാണ് കോടതി വിമർശിച്ചത്.
കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 എന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam