കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഫിലിയേഷൻ, ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

Published : Jun 18, 2020, 03:24 PM IST
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഫിലിയേഷൻ, ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

Synopsis

അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെ നടപടി.  

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് ഈ അധ്യയന വര്‍ഷം അഫിലിയേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെ നടപടി.

കേസിലെ എതിര്‍ കക്ഷികളായ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസയക്കുകയും ചെയ്തു. 2016-17 വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഫീസ് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് കോളേജ് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല എന്നായിരുന്നു അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കും: സർക്കാർ ഉത്തരവ് ഇറക്കി.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്