
ദില്ലി:എംജി സർവകലാശാല അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും ഹർജിയിൽ സർവകലാശാല വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ നിശ്ചിയിക്കാനുള്ള അധികാരം സർലകലാശാലയ്ക്കാണെന്നും ഹർജിയില്‍ പറഞ്ഞിരുന്നു.
ഹിന്ദി അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച എംജി സർവകലാശാല ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സർവ്വകലാശാലയുടെ കീഴിയിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. ജഡ്ജിമാരായ പി എസ് നരസിംഹാ, ജെ ബി പർദ്ദിവാലാ എന്നിവിരടങ്ങിയ ബെഞ്ചിന്‍റതാണ് നടപടി.സർവകലാശാല പുറത്തിറക്കിയ വിജ്ഞാപനപ്രകാരം അഭിമുഖത്തിന് പരമാവധി 50 മാർക്കും, അധ്യാപന അഭിരുചിക്ക് 10 മാർക്കും, ഗവേഷണ അഭിരുചിക്ക് 20 മാർക്കും, വിഷയത്തിൽ ഉള്ള അറിവിന് 10 മാർക്കുമാണ് നല്‍കാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് ഒരു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡം പുറത്തിറക്കാനും എം.ജി. സർവകലാശാലയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത്
എം.ജി. സർവ്വകലാശാല ഉത്തരവ് യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമുഖത്തിന് പരമാവധി 20 മാർക്ക് ആയിരുന്നു നൽകിയിരുന്നത്. ഇതിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എം.ജി. സർവകലാശാല പുറത്തിറക്കിയത്. എം ജി സർവകലാശാലയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദ്രർ സിങ്, സാക്ഷി കക്കർ, ഹൈക്കോടതിയിലെ സർവകലാശാല സ്റ്റാൻഡിംഗ് കൗൺസൽ സുറിൻ ജോർജ്ജ് ഐപ്പ് എന്നിവർ ഹാജരായി.
മികവും പരിചയ സമ്പത്തുമുള്ള അധ്യാപകരെ തഴഞ്ഞു: ഹൈക്കോടതി വിധിയിൽ ഉത്തരം മുട്ടി കണ്ണൂര്‍ സര്‍വ്വകലാശാല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam