Asianet News MalayalamAsianet News Malayalam

'ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സർക്കാരിന്‍റെ അധികാരപരിധിയിലുള്ള കാര്യമല്ല' ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമെന്നും ഗവർണർ.

goverment not entitled to change governor fron chancellor post says arif muhammed khan
Author
First Published Nov 21, 2022, 10:09 AM IST

കൊച്ചി: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്

.1956 നു മുൻപേ ഗവര്‍ണറാണ്   സർവകലാശാലകളുടെചാന്‍സലര്‍. ഇത്  സർക്കാർ നൽകുന്ന ഔദാര്യം  അല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ  ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി  തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു  വെക്കാൻ ആണ് സർക്കാരിന്‍റെ  ഇത്തരം  ശ്രമങ്ങൾ.കോടതി  വിധിയിൽ  സർക്കാരിന് അതൃപ്തി ഉണ്ട്‌. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക്‌ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ  നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം  വരുന്നു.തന്‍റെ    പേഴ്സണല്‍ സ്റ്റാഫിനെ  താൻ തന്നെയാണ് തീരുമാനിക്കുന്നത്.ആ നിയമനങ്ങളില്‍  നിയമലംഘനം  ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു.യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്.

കെ ടി യു വി സി ക്കു സ്വതന്ത്രമായി  പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധിക്കും.ജോലി തടയുന്നത്  ക്രിമിനൽ കുറ്റം ആണ്.സർവകലാശാലയിൽ  ബന്ധു  നിയമനം  അനുവദിക്കില്ല.യോഗ്യത  ഉള്ളവർക്ക് സ്ഥാനങ്ങളിൽ  എത്താം.വ്യക്തികൾക്കു പ്രാധാന്യം ഇല്ല.. നയ പ്രഖ്യാപനം  നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല.എത്ര  കാലം  അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു

 

Follow Us:
Download App:
  • android
  • ios