എയിംസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റ്, സർക്കാർ കണക്കുകൾ പുറത്ത്; പിന്നിൽ മറ്റൊരു താൽപര്യമോ?

Published : Jul 24, 2024, 04:34 PM ISTUpdated : Jul 24, 2024, 04:46 PM IST
എയിംസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റ്, സർക്കാർ കണക്കുകൾ പുറത്ത്; പിന്നിൽ മറ്റൊരു താൽപര്യമോ?

Synopsis

സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാർത്ഥ പ്രശ്നം എന്നും സൂചനയുണ്ട്. 

കോഴിക്കോട് : കേരളത്തിൽ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നൽകാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് കിനാലൂരിൽ 250 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാർത്ഥ പ്രശ്നം എന്നും സൂചനയുണ്ട്.

ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മാതൃകയിൽ നൂതന ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും ഉറപ്പാക്കുന്ന എയിംസ് ആശുപത്രി കേരളത്തിലും സ്ഥാപിക്കണമെന്ന് ആവശ്യവും ഇതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിട്ട് വർഷങ്ങളായി. നേരത്തെ പല ജില്ലകളും എയിംസ് സ്ഥാപിക്കുന്നതിനായുള്ള ചർച്ചകളിൽ ഇടം പിടിച്ചെങ്കിലും അവസാന പട്ടികയിൽ വന്നത് കോഴിക്കോട്ടെ കിനാലൂർ ഉൾപ്പെടെയുള്ള നാല് കേന്ദ്രങ്ങൾ ആയിരുന്നു. ഒടുവിൽ, ഭൂമിയുടെ ലഭ്യതയും മറ്റു ഘടകങ്ങളും പരിഗണിച്ച് കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതാകും ഉചിതം എന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. കിനാലൂരിൽ കെഎസ്ഐഡി സിയുടെ പക്കലുള്ള 150 ഏക്കർ ഭൂമി ആരോഗ്യവകുപ്പിനെ കൈമാറാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 

ഇതിനുപുറമേ സ്വകാര്യ വ്യക്തികളിൽ നിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളും പൂർത്തിയായി കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങനെ നിൽക്കുകയാണ് കേന്ദ്ര ബജറ്റിന് പിന്നാലെ ഭൂമി ഏറ്റെടുക്കൽ കാര്യത്തിൽ കേരളം വീഴ്ചവരുത്തി എന്ന നിലയിലുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന

കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഏകാഭിപ്രായം ആണെങ്കിലും കോൺഗ്രസിനും ബിജെപിക്കും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകളാണുള്ളത്.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ എം പി രാജ്മോഹൻ ഉണ്ണിത്താൻ എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ ഘട്ടത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും ഈ വിഷയത്തിലെ ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. 

'ബജറ്റിൽ കേരളത്തിനോട് അവ​ഗണനയില്ല, എയിംസിന് സംസ്ഥാന സർക്കാർ നൽകിയ150 ഏക്കർ സ്ഥലം മതിയാകില്ല': സുരേഷ് ഗോപി

കോഴിക്കോട്ട് സ്ഥാപിക്കുന്നത് സംബന്ധിച്ച് പാർലമെന്റിൽ താൻ 37 വട്ടം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്നാണ് എം കെ രാഘവൻ എംപിയുടെ വാദം. ഇത്തരത്തിൽ അവകാശവാദങ്ങളും ആഗ്രഹങ്ങളും ഒരുഭാഗത്ത് തുടരുമ്പോഴും എയിംസിന്റെ കാര്യത്തിൽ കേന്ദ്രം കേരളത്തെ പരിഗണിക്കുന്നേയില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഒടുവിലെ ബജറ്റും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബലാത്സംഗ കേസ്; ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജി കോടതിയിൽ
തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും, ബജറ്റ് 29ന്