സുരേഷ് ഗോപിക്കെതിരെ തുറന്നടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ, 'സുരേഷ് ഗോപി ബിജെപി നേതാവോ പ്രവർത്തകനോ അല്ല'

Published : Jul 13, 2024, 10:34 PM IST
സുരേഷ് ഗോപിക്കെതിരെ തുറന്നടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ, 'സുരേഷ് ഗോപി ബിജെപി നേതാവോ പ്രവർത്തകനോ അല്ല'

Synopsis

'ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബി ജെ പി പ്രവർത്തകർ. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ല'

കണ്ണൂർ: സുരേഷ് ഗോപിക്കെതിരെ തുറന്ന വിമർശനവുമായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ രംഗത്ത്. സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവർത്തകനോ അല്ലെന്നാണ് പത്മനാഭൻ പറഞ്ഞത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബി ജെ പി പ്രവർത്തകർ. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും സി കെ പത്മനാഭൻ പറഞ്ഞു. ബി ജെ പിയിലേക്ക് ആളുകൾ വരുന്നത് അടിസ്ഥാനപരമായ ആദർശത്തിന്‍റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് മുക്ത ഭാരതം എന്ന് ആലങ്കാരികമായി പറയാം എന്നല്ലാതെ പ്രായോഗികമാക്കാൻ ആവില്ലെന്നും സി കെ പത്മനാഭൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ അതിനർത്ഥം കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നാണെന്നും അദ്ദേഹം വിവരിച്ചു. കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി കെ പത്മനാഭൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ബോണറ്റിലിരുന്ന് വിസിലൂതി വന്നു! കയറി ഇരിയെടായെന്ന് നാട്ടുകാർ, 'തെരിയാമേ പണ്ണിട്ടെ' യെന്ന് യുവാക്കൾ, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം