'30 തിലേറെ ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചു, പലരെയും കണ്ടാലറിയാം', ആൾക്കൂട്ട ആക്രമണത്തിനിരയായ ജിഷ്ണു പറയുന്നു...

Published : Jun 23, 2022, 04:34 PM ISTUpdated : Jun 23, 2022, 08:00 PM IST
'30 തിലേറെ ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചു, പലരെയും കണ്ടാലറിയാം', ആൾക്കൂട്ട ആക്രമണത്തിനിരയായ ജിഷ്ണു പറയുന്നു...

Synopsis

ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ്  കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരിൽ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകൾ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു 

കോഴിക്കോട്: 30 പേർ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ്  കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരിൽ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകൾ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു വിശദീകരിച്ചു. 

ജിഷ്ണൂവിന്റെ വാക്കുകൾ-

'തന്റെ പിറന്നാൾ ആണിന്ന്. സുഹൃത്തിനെയും കൂട്ടി മടങ്ങുന്നതിനിടെയാണ് ലീഗിന്റെയും എസ്ഡിപിഐയുടെയും സംഘം ഒരു പ്രകോപനവും കൂടാതെ മർദിച്ചത്. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനം. പോസ്റ്റർ കീറുന്നത് ആരാണെന്ന് ചോദിച്ചാണ് മർദ്ദനമുണ്ടായത്.ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലെന്ന് പറഞ്ഞു. അറിയില്ലെങ്കിൽ പറഞ്ഞു തരാം, നിന്റെ പാർട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറഞ്ഞു. വീഡിയോ ഓൺ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്ത്തി. ആക്രമിച്ചു. ഇതോടെ കഴുത്തിൽ കത്തി വച്ച് പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു.

ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകരാണ്. വന്നവരിൽ ചിലർ എസ്ഡിപിഐ പ്രവർത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിനെയും അവർ ഭീഷണിപ്പെടുത്തി. മർദിച്ച ആളുകളെ കണ്ടാൽ തിരിച്ചറിയും. ചിലർ നാട്ടിൽ ഉളളവരാണ് മറ്റുചിലർ പുറത്ത് നിന്നും എത്തിയവരാണ്'. അവരെ നാട്ടിൽ കണ്ടിട്ടില്ലെന്നും ജിഷ്ണു വിശദീകരിച്ചു. 

കോഴിക്കോട് ബാലുശേരിയിൽ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനം; SDPI ലീഗ് സംഘമാണ് പിന്നിലെന്ന് സിപിഎം

കോഴിക്കോട് ബാലുശ്ശേരിയിൽ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റത്. എസ് ഡി പി ഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്നാണ് ജിഷ്ണുവും സിപിഎമ്മും ആരോപിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്