
തിരുവനന്തപുരം : വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം. കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയിൽ പാർട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്.
പാർട്ടിയെ തകർക്കുന്ന വിഭാഗീയതയെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യമില്ല. കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ, ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സൂസൻ കോടി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നായിരുന്നു ഉയർന്ന വിമർശനം.
സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ; വീണ ജോർജ് ക്ഷണിതാവ്, സൂസൻ കോടി പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam