തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശന നിയന്ത്രണം, പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രം

Published : May 17, 2026, 12:21 PM IST
Swearing in ceremony

Synopsis

പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിക്കും.

തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 (തിങ്കളാഴ്ച) നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞക്ക് എത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പാലോട് രവി അറിയിച്ചു.

സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 4 ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി ഉച്ചവരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്മീഷണർ കാർത്തിക് അറിയിച്ചു. സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം പാസ് മുഖേന രാവിലെ 8 മണി മുതൽ ആളുകളെ കടത്തിവിടും. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ ലോക്ഭവനിലേക്ക് പോകും. ഓരോ ജില്ലയിൽ നിന്നുള്ളവർക്ക് വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുമെന്നും കമ്മീഷണർ കാർത്തിക് കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നും ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും, അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്
ആലപ്പുഴയ്ക്ക് മുഖ്യമന്ത്രിയെ നഷ്ടമായല്ലോ എന്ന് ചോദ്യം; പ്രതികരിച്ച് കെസി വേണുഗോപാൽ, 'നഷ്‌ടപ്പെട്ടതിനെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട'