വ്യാജരേഖ കേസ്: എറണാകുളം അങ്കമാലി അതിരൂപത പള്ളികളിൽ വിശദീകരണകുറിപ്പ് വായിക്കും

Published : May 25, 2019, 07:10 AM IST
വ്യാജരേഖ കേസ്: എറണാകുളം അങ്കമാലി അതിരൂപത പള്ളികളിൽ വിശദീകരണകുറിപ്പ് വായിക്കും

Synopsis

ഫാദർ ടോണി കല്ലൂക്കാരന്റെ നിർദേശപ്രകാരമാണ് മൂന്നാം പ്രതി ആദിത്യൻ കർദിനാളിനെതിരായ വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്

കൊച്ചി: വിവാദമായ വ്യാജരേഖ കേസിൽ അതിരൂപതയുടെ നിലപാട് വ്യക്തമാക്കുന്ന വിശദീകരണ കുറിപ്പ് ഈ വരുന്ന ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കാൻ എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചു. കേസിൽ സമഗ്രാന്വേഷണം എന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ ആവശ്യം. വ്യാജരേഖകൾ എന്നാരോപിക്കുന്ന രേഖകളുടെ സത്യാവസ്ഥ ജുഡീഷ്യൽ അന്വേഷണം വഴിയോ സിബിഐ അന്വേഷണം വഴിയോ പുറത്തുകൊണ്ടു വരണം എന്നാണ് ആവശ്യം.

രേഖകളുണ്ടാക്കാൻ അതിരൂപതയിലെ ഒരു വൈദികനും ഗൂഡാലോചന നടത്തിയിട്ടില്ല. ആദിത്യനെ കസ്റ്റഡിയിൽ ക്രൂര മർദനത്തിന് വിധേയനാക്കിയ പൊലീസ്, അന്വേഷണം നടത്തുന്നത് ശരിയായ ദിശയിലല്ലെന്നും അതിരൂപത ആരോപിക്കുന്നു. 

അതേസമയം കേസിൽ രണ്ട് വൈദികൾ നൽകിയ മുൻകൂർ ജാമ്യപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ഫാദർ പോൾ തേലക്കാടും നാലാം പ്രതി ഫാദർ ആൻറണി കല്ലൂക്കാരനുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഫാദർ ടോണി കല്ലൂക്കാരന്റെ നിർദേശപ്രകാരമാണ് മൂന്നാം പ്രതി ആദിത്യൻ കർദിനാളിനെതിരായ വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ