മാവൂർ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം ആർഎംപിക്ക്; ഭരണം കിട്ടുന്ന മൂന്നാമത്തെ പഞ്ചായത്ത്

Published : Jul 16, 2022, 02:50 PM ISTUpdated : Jul 21, 2022, 05:55 PM IST
മാവൂർ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം ആർഎംപിക്ക്; ഭരണം കിട്ടുന്ന മൂന്നാമത്തെ പഞ്ചായത്ത്

Synopsis

മാവൂർ പഞ്ചായത്തിൽ സിപിഎമ്മിന് എട്ട് അംഗങ്ങളാണ് ഉള്ളത്. മുസ്ലിം ലീഗിന് ഇവിടെ അഞ്ച് അംഗങ്ങളും കോൺഗ്രസിന് നാല് അംഗങ്ങളും ഉണ്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മാവൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിക്ക്. പഞ്ചായത്തിലെ ഏക ആർ എം പി അംഗമായ ടി രഞ്ജിത്താണ് പുതിയ അധ്യക്ഷൻ. മുസ്ലിം ലീഗിനായിരുന്നു പഞ്ചായത്തിന്റെ ഇതുവരെയുള്ള ഭരണം. ലീഗ് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ ജൂൺ 30 ന് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.

കെകെ രമയെ യുഡിഎഫ് സംരക്ഷിക്കും: വിഡി സതീശൻ

തെരഞ്ഞെടുപ്പിന് മുൻപുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു ഉമ്മർ മാസ്റ്റർ സ്ഥാനം രാജിവെച്ചത്. ഉമ്മർ മാസ്റ്ററുടെ രാജി അംഗീകരിക്കപ്പെട്ടതോടെ വീണ്ടും പ്രസിഡന്റിനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇതോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി. മൂന്നും കോഴിക്കോട് ജില്ലയിലാണ്.

രമയ്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: മണി-സിപിഐ പോര് കടുക്കുന്നു

മാവൂർ പഞ്ചായത്തിൽ സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചായത്തിൽ സിപിഎമ്മിന് എട്ട് അംഗങ്ങളാണ് ഉള്ളത്. സിപിഎം ആണ് ഇവിടുത്തെ ഏക പ്രതിപക്ഷ പാർട്ടി. മുസ്ലിം ലീഗിന് ഇവിടെ അഞ്ച് അംഗങ്ങളും കോൺഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആർഎംപി അംഗത്തിന്റെ കൂടെ പിന്തുണയോടെയാണ് പഞ്ചായത്തിൽ 18 ൽ പത്ത് പേരുടെ പിന്തുണ യുഡിഎഫ് ഉറപ്പാക്കിയത്. കോൺഗ്രസിൽ നിന്നുള്ള ജയശ്രീ ദിവ്യപ്രകാശാണ് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളിലാണ് നിലവിൽ ആർ എം പിക്ക് ഭരണം ഉള്ളത്.

'സിപിഎം ശക്തികേന്ദ്രങ്ങളിലും രമ വോട്ടുപിടിച്ചു'; എം എം മണിയുടെ പരാമര്‍ശം തള്ളി എല്‍ജെഡി

 

ഒറ്റുകാർ തന്നെയെന്ന് പി മോഹനൻ

ഒഞ്ചിയം മേഖലയിൽ മാത്രം ഉള്ള ഗ്രൂപ്പ് ആണ് ആർഎംപി. കോൺഗ്രസ്സ് മുഖ്യ ശത്രു എന്നായിരുന്നു ആദ്യം അവരുടെ പ്രഖ്യാപനം. എന്നാൽ പിന്നീട് അവർ കോൺഗ്രസുമായി ധാരണ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിച്ചു. തുടർന്ന് അവര്‍ യുഡിഎഫ് പിന്തുണയോടെ  ഭരണത്തിൽ എത്തി. ഇതിൻ്റെ  പരസ്യമായ ധാരണ ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. 

സി.എച്ച് അശോകനെ കള്ളക്കേസിൽ കുടുക്കിയതാണ്. അദ്ദേഹത്തിന് കോടതി ജാമ്യം നൽകിയിട്ടും നാട്ടിൽ പ്രവേശിപ്പിക്കാൻ അന്നത്തെ ഭരണകൂടം അനുവദിച്ചില്ല. സി.എച്ച് അശോകൻ ഭരകൂടഭീകരതയുടെ രക്തസാക്ഷിയാണ്. ഓഞ്ചിയം വിപ്ലവത്തെ ഒറ്റിയവരാണ് ആര്‍എംപിക്കാര്‍. മണ്ടോടി കണ്ണൻ ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആർഎംപി കളങ്കപ്പെടുത്തി. ഇത് അവർക്കുള്ള ഏല്ല കാലത്തെയും കളങ്കമാണ്. ഒഞ്ചിയത്തെ വിപ്ലവ ചരിത്രത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നൽകിയ പരിതോഷികമാണ് ഇപ്പോൾ കിട്ടിയ എംഎൽഎ സ്ഥാനം.

പിടി ഉഷ മികച്ച കായിക പ്രതിഭ തന്നെയാണ്. സിപിഎം ഇത് നേരത്തെ പറഞ്ഞതുമാണ്. സംഘ പരിവാറിൻ്റെ നെറ്റ്‌വർക്കിൽ അവർ പെട്ടുപോകുന്നതിൽ  പാർട്ടിക്ക് ആശങ്കയുണ്ടായിരുന്നു. നിലവിൽ അവർ പറഞ്ഞ വാക്കുകൾ വിശ്വാസത്തിൽ എടുക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു പാര്‍ട്ടിയോടും വിധേയത്വം കാണിക്കില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.

PREV
click me!

Recommended Stories

ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'
യുഡിഎഫ് അതിജീവിതയ്ക്കൊപ്പം അല്ലെന്ന് വ്യക്തമായി; അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി പി രാജീവ്