സി പി എമ്മും ബി ജെ പിയും തമ്മിലെ തർക്കം നാഷണൽ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോ കുഴിയെന്നാണെന്നും വി ഡി സതീശൻ പരിഹസിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നത്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പൻ ആശയങ്ങൾ പേറി നടക്കുന്നവരാണോ സി പി എം എന്നും അദ്ദേഹം ചോദിച്ചു.
'സ്ത്രീത്വത്തെ അപമാനിച്ചിട്ട് നിയമസഭ നടത്തിക്കൊണ്ടുപോകാമെന്ന് കരുതേണ്ട'
വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യു ഡി എഫ് നാലു ചുറ്റും കാവൽ നിന്ന് കെ കെ രമയെ സംരക്ഷിക്കും.
'ക്രൂരം, നിന്ദ്യം, മര്യാദകേട്': രമയ്ക്കെതിരായ പ്രസംഗത്തിൽ മണി മാപ്പ് പറയണമെന്ന് വിഡി സതീശൻ
സി പി എമ്മും ബി ജെ പിയും തമ്മിലെ തർക്കം നാഷണൽ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോയെന്നാണെന്ന് വി ഡി സതീശൻ പരിഹസിച്ചു. സ്വർണ ക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ എ കെ ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തു. ഇതൊന്നും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ല. നിറ കണ്ണുകളുമായി ഞങ്ങളുടെ സഹോദരി കെ കെ രമ ഇരിക്കുമ്പോൾ അതിന് ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.
'അട്ടപ്പാടിയിലെത് ശിശു മരണങ്ങൾ അല്ല കൊലപാതകം,ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം' :വി ഡി സതീശന്‍
കേരള മനസാക്ഷിയെ പിടിച്ചുലച്ചതാണ് ടിപി.ചന്ദ്രശേഖരന്‍ വധം. ആ കൊലപാതകം നടന്നിട്ട് ഒരു പതിറ്റാണ്ട് തികഞ്ഞു. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയും വടകര എം എല്‍ എയുമായ കെ കെ രമ നല്‍കിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പത്താം രക്തസാക്ഷി ദിനാചരണം നടന്നത്. കൊലപാതകത്തിന്‍റെ മാസ്റ്റർ ബ്രെയിനിനെ നിയമത്തിന് മുന്നിലെത്തിക്കും വരെ പോരാട്ടം തുടരുമെന്നാണ് കെകെ രമ പറയുന്നത്. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ടിപിയാണ് തന്നിലൂടെ നിയമസഭയിലെത്തിയതെന്നും കെകെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
