
തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമമെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണ്. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതെന്നും ടി സിദ്ധിഖ് വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചു.
സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖ് ആണ് ടി സിദ്ധിഖിനെതിരെ ആരോപണം ഉന്നയിച്ചത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലും വോട്ടെന്ന് ആയിരുന്നു ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പുറത്തുവിട്ടാണ് റഫീഖ് ആരോപണമുന്നയിച്ചത്.കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് റഫീഖ് കുറ്റപ്പെടുത്തി. വിഷയത്തിൽ സിദിഖ് പ്രതികരിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam